Thanks to Harikrishnan Kornath for this thought: https://bit.ly/2tbwnUx
*************************************
രാത്രിയിൽ, ആരും കാണാനേരങ്ങളിൽ തിരിച്ചൊഴുകാൻ ആഗ്രഹിക്കാത്ത ഏതു പുഴയുണ്ട്?
ഒരുപക്ഷേ പെയ്തൊഴിയാതൊരു നിലാമഴ അവിടെ കാത്തു നിൽപ്പുണ്ടാവാം..
പറയാൻ മറന്നതോ കേൾക്കാൻ കൊതിച്ചതോ ഓർത്തുവച്ചു കൊണ്ടൊരു വള്ളുവനാടൻ കാറ്റ് കരിമ്പനകളെ തഴുകിത്തലോടി ഉറക്കമിളച്ചിരിപ്പുണ്ടാവാം..
ചൂടാതെ പോയ ചെമ്പനീർ പൂക്കൾ തീരത്തെ ചരലുകളിൽ വാടാതെ വീണു കിടപ്പുണ്ടാവാം..
പാതി മുറിഞ്ഞൊരു പാട്ടുമായേതോ കാണാച്ചില്ലയിൽ ഒരു രാക്കിളി നോക്കിയിരിപ്പുണ്ടാവാം..
അവനോടു പറയണം ഇവിടെയാണെന്റെ പ്രാണനെന്ന്. ഇനിയെനിക്കൊരു യാത്രയില്ലെന്ന്.

No comments:
Post a Comment