വ്യവസ്ഥിതി ഇല്ലാതെയാക്കിയ അച്ഛന്മാരെ നാം മുമ്പും കണ്ടിട്ടുണ്ട്. "മരിച്ചിട്ടും നിങ്ങളെന്തിനാണ് എന്റെ മകനെ മഴയത്തു നിര്‍ത്തിയിരിക്കുന്നത്? " എന്ന് ചോദിച്ച പ്രൊഫസ്സർ ഈച്ചര വാരിയർ. കോഴിക്കോട് NIT വിദ്യാർത്ഥി ആയിരിക്കെ അടിയന്തിരാവസ്ഥക്കാലത്തു (1976) തെറ്റിദ്ധാരണയാൽ പോലീസ് പിടിച്ചു കൊണ്ടു പോവു കയും കക്കയത്തെ പോലീസ് ക്യാംപിൽ വച്ചു ഇല്ലാതാക്കുകയും ചെയ്ത രാജൻ അദ്ദേഹത്തിൻറെ മകനായിരുന്നു. എൻറെ കുട്ടിക്കാലത്ത് കണ്ട പത്രങ്ങളിലും വാർത്തകളിലും ആ അച്ഛൻ പലപ്പോഴും ഉണ്ടായിരുന്നു. ജീവിതാവസാനം വരെ ആവുന്നപോലെയെല്ലാം പോരാടിയിരുന്ന ഒരു മനുഷ്യൻ. കാലം മാറിക്കൊണ്ടേയിരുന്നു. ഞാൻ സ്‌കൂളും കോളേജും കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചു. അതിനിടയ്ക്ക് 2006-ഇൽ ആ അച്ഛൻ കടന്നു പോയി. ഇന്ന് എന്റെ മകൾ പത്രവായന തുടങ്ങിയപ്പോൾ അതിൽ മറ്റൊരു അച്ഛൻ കടന്നു വന്നിരിക്കുന്നു. ഷംനയുടെ ഉപ്പ അബൂട്ടി.
ഷംന തസ്‌നീം. രണ്ടു വർഷം മുൻപ്(2016) കളമശ്ശേരി മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥിനിയിരുന്നവൾ. അവൾ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങിയത് അവിടെ വച്ചായിരുന്നു. അവൾക്ക് ജീവൻ നഷ്ടപ്പെട്ടതും അവിടെ വെച്ചു തന്നെ. കണ്ണൂർ ശിവപുരത്തു നിന്നുള്ള ആദ്യത്തെ ഡോക്ടർ ആകേണ്ടിയിരുന്നവൾ. ഇന്നിപ്പോൾ 2018-ഇൽ അവളുടെ അച്ഛൻ അബൂട്ടിയും കടന്നു പോയിരിക്കുന്നു. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം എന്ന നിശ്ചയദാർഢ്യം ഉണ്ടായിരുന്ന ഒരച്ഛൻ. അതിനു വേണ്ടിയായിരുന്നു സ്വന്തം രോഗം പോലും മറന്ന് അദ്ദേഹം ഓടി നടന്നത്. മകളുടെ അവസ്ഥ ഇനിയാർക്കും വരാതെയിരിക്കാൻ. "ആരെങ്കിലും എന്തെങ്കിലും ചെയ്യ്… ഇല്ലെങ്കിൽ ഞാനിപ്പോ മരിച്ചു പോവും…." എന്നു യാചിച്ചു കൊണ്ട് അവളെപ്പോലെ ഇനിയാരും പിടഞ്ഞു മരിക്കാതെയിരിക്കാൻ. സിവിൽ നെഗ്‌ളിജൻസ് മാത്രമായി, ആരുടെയൊക്കെയോ പിടിപ്പുകേട് ഒതുങ്ങിത്തീരുന്നു എന്ന തിരിച്ചറിവ് ചോർത്തിക്കളഞ്ഞത് ആ അച്ഛൻറെ ശക്തിയായിരുന്നു.
രാജന്റെ ഓർമയ്ക്കായി തുടങ്ങിയതാണ് NIT എല്ലാ വർഷവും നടത്തുന്ന 'രാഗം' ഫെസ്റ്റിവൽ എന്ന് പലർക്കും അറിയില്ല. "പഠിച്ചു കൊണ്ടിരിക്കുമ്പോൾ മരിച്ചു പോയ ഏതോ കുട്ടി" എന്ന മട്ടിൽ രാഗത്തിൽ പങ്കെടുത്ത ഒരാൾ ഒരിക്കൽ പറഞ്ഞു കേട്ടു. വെറുതെ അങ്ങ് ഇല്ലാതായവരല്ല രാജനും ഷംനയും. ഇല്ലാതാക്കപ്പെട്ടവരാണ്.
ഭരണത്തിൽ എത്തിയാലോ സർക്കാർജോലിയിൽ കയറിയാലോ എന്തുമാകാം എന്ന് ചിന്തിക്കുന്നവരും സർക്കാർ സംവിധാനങ്ങൾ നേരാം വണ്ണം ഉപയോഗിക്കാത്തവരും ഇല്ലാതെയാക്കുന്നത് ഈ മക്കളെയാണ്. അതു സൃഷ്ടിക്കുന്നത് ഇങ്ങനെ തളർന്നില്ലാതെയാകുന്ന അച്ഛന്മാരെയാണ്. വ്യവസ്ഥിതിയുടെ നൂലാമാലകളിൽ പെട്ട് ഇനിയും ഷംനയും രാജനും പിടഞ്ഞു മരിക്കും. അവർക്കു വേണ്ടി ഇനിയും അച്ഛന്മാർ പോരാട്ടങ്ങൾ നടത്തും. രാജനോ അച്ഛനോ നീതി ലഭിച്ചില്ല. ഷംനയുടെ കാര്യത്തിൽ ചെറിയ ഒരു പ്രതീക്ഷ ഇനിയും ബാക്കിയുണ്ട്. അവളുടെ അച്ഛൻ നിർത്തിയിടത്തു നിന്നു തുടങ്ങുന്ന ഒരു പറ്റം ആൾക്കാർ. ശിവപുരത്തു നിന്നുള്ളവർ. അവരെങ്കിലും ലക്ഷ്യത്തിൽ എത്തുമെന്ന് പ്രത്യാശിക്കട്ടെ.
2016 ജൂലൈ 18ന് ഷംനയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ കൃഷ്ണൻ ബാലേന്ദ്രൻറെ അനുഭവക്കുറിപ്പിൽ നിന്ന് :
"ഷംനയുടെ വാപ്പ അബൂട്ടി രണ്ടു തവണ ഫോണിൽ സംസാരിച്ചിരുന്നു. 97 മുതൽ 2010വരെ 13 വർഷം കണ്ണൂരും കോഴിക്കോട്ടും മലപ്പുറത്തുമൊക്കെ ജീവിച്ച എനിക്ക് അനുഭവമായി തോന്നിയിട്ടുള്ള മലബാറിന്റെ ഒരു വാംത്തുണ്ട്. അത് ആ മനുഷ്യനിൽ നിന്നും ഫോണിൽ വളരെ കുറച്ച് സമയം സംസാരിച്ചപ്പോൾത്തന്നെ എനിക്ക് കിട്ടിയിരുന്നു.
അബൂട്ടിക്കാ എന്ന് രണ്ടുമൂന്ന് തവണ ഞാനദ്ദേഹത്തേ വിളിച്ചിരുന്നതായി ഓർക്കുന്നു.
ഇനിയിപ്പോ ഷംനയുടെ മരണത്തിൽ, ചികിത്സാപ്പിഴവുണ്ടെന്ന് തെളിയിച്ചാലും അത് civil negligence മാത്രമേ ആകുവാൻ സാധ്യതയുള്ളുവെന്നും, വെറും അശ്രദ്ധ മാത്രം പോരാ, ഒരു man endangering ലെവലിലുള്ള, മനുഷ്യജീവനോട് തികച്ചും വിലകല്പിക്കാത്ത, കുറ്റകരവും, അപകടകരവും, ശിക്ഷാർഹവുമായ തരത്തിലുള്ള മാനസികാവസ്ഥ ചികിത്സിച്ചിരുന്ന ഡോക്ടർമാരിലുണ്ടായിരുന്നുവെന്ന് ന്യായമായ സംശയത്തിനതീതമായി (beyond reasonable doubt) കോടതിയില്‍ തെളിയിക്കപ്പെടുവാൻ സാധ്യത തീരെയില്ലെന്നും അദ്ദേഹത്തിനോട് സംഭാഷണമദ്ധ്യേ പറഞ്ഞു.
ക്രിമിനൽ നെഗ്ലിജൻസ് ഇല്ലെങ്കിൽ പിന്നെ സിവിൽ കോടതികളിലോ കൺസ്യൂമർ കോടതികളിലോ കേസ് പറഞ്ഞ് ഒരിക്കലും തിരിച്ചു വരാത്ത മകളുടെ ജീവനുപകരം ഒരു തുകയ്ക്ക് വേണ്ടി കേസുപറയുന്ന ഒരു പരിപാടിക്ക് പോവുക എന്നത് ആ പിതാവിനേക്കൈണ്ട് പറ്റില്ലായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.
ഇതായിരുന്നു ഞങ്ങൾ തമ്മിലുള്ള ആദ്യത്തെ സംഭാഷണം. അന്ന് മകളുടെ മരണത്തിന് ഉത്തരവാദികളായവരെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നവരെ നിയമത്തിന് മുന്നിൽ എത്തിയ്ക്കണമെന്ന ഒരു വാശിയും നിശ്ചയദാര്‍ഢ്യവുമൊക്കെ ശബ്ദത്തിലുണ്ടായിരുന്നു.

രണ്ടാമതൊരിക്കൽക്കൂടി അബൂട്ടിക്ക എന്നേ വിളിച്ചിരുന്നു. വളരെ പതുക്കെ നീങ്ങുന്ന റിക്കറ്റി വീലുകളുള്ള ഒരു നീതിന്യായ വ്യവസ്ഥ അതിന്റെ ബ്രൂട്ടാലിറ്റി കൊണ്ടും അട്ട്രിറ്റിവ് എഫിഷ്യൻ്സികൊണ്ടും ഇക്കയേ തോല്പ്പിച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നിയത്.
അബൂട്ടിക്കയ്ക്ക് ക്ഷീണം വന്നു തുടങ്ങിയിരുന്നു.
ശബ്ദത്തിന് വ്രണപ്പെട്ടയൊരു പരാജിതന്റെ വിങ്ങലുണ്ടായിരുന്നു.
കേസ്സ് എങ്ങും എത്തിയിരുന്നില്ല. അന്വേഷണത്തിലോ, ഇനി വിചാരണ (അങ്ങനെയൊന്ന് നടന്നാൽത്തന്നെയോ) ജീവിതത്തിൽ “പ്രായോഗികത” യുടെ ഗുണഫലങ്ങൾ മനസ്സിലാക്കിയ സാക്ഷികൾ പറയേണ്ട സമയത്ത് സത്യം പറയുമൊ എന്നൊക്കെ അദ്ദേഹത്തിന് സംശയമായി തുടങ്ങിയിരുന്നു എന്നാണ് എനിക്ക് അന്ന് തോന്നിയത്.
അങ്ങനെ ദുർബലനായി തുടങ്ങിയ അബൂട്ടിക്ക പക്ഷെ എന്റെ ചങ്കിലേക്ക് ആഴത്തിൽ ഒരു കത്തി കുത്തിയിറക്കിയിട്ടാണ് അന്ന് ഫോൺ വെച്ചത്. ആഴ്ന്നെന്റെ ചങ്ക് അന്ന് പിടഞ്ഞത് പൊള്ളുന്ന ഒരു തരം വേദനകൊണ്ടിട്ടാണ്.

രണ്ട് കാര്യങ്ങളാണ് അബൂട്ടിക്ക അന്ന് പറഞ്ഞത്.
എനിക്ക് ഒന്നും വേണ്ട ഡോക്ടറേ. എന്റെ മോള് പോയി. ഞാനത് സഹിക്കും. എന്റെ മകളുടെ മരണത്തിന്റെ ഉത്തരവാദിത്വം എനിക്ക് ആരിലും കെട്ടി വയ്ക്കേണ്ട. പക്ഷെ അവളന്നേരം മരിക്കേണ്ടവളല്ല. അത് എല്ലാവരും ഓർത്ത് വയ്ക്കണം. തെറ്റോ കുറ്റമൊ ഒന്നും ആരുമേൽക്കേണ്ട. അവൾ പഠിച്ചു ഡോക്ടറായി പ്രാക്ടീസ് ചെയ്യുമ്പോൾ അവളെഴുതുന്ന ഇഞ്ചക്ഷൻ മരുന്നിന് ചിലപ്പോ ആർക്കെങ്കിലും അലർജി വന്നേക്കാം. എനിക്കറിയാം.
പക്ഷെ എന്റെ മോള് മരിക്കുന്നതിന് മുൻപ് അവസാനമായി എന്താ പറഞ്ഞതെന്ന് അറിയ്വോ… “ആരെങ്കിലും എന്തെങ്കിലും ചെയ്യ്… ഇല്ലെങ്കിൽ ഞാനിപ്പോ മരിച്ചു പോവും…. “ എന്നായിരുന്നു.
ചികിത്സ കിട്ടാതെ പിടഞ്ഞാണ് എന്റെ മോള് മരിച്ചത്…

…. ന്ന്നിട്ട് ശ്വാസം കിട്ടാതെ പിടഞ്ഞെന്റെ മോള് പോയിട്ട്, മരിച്ച അവളെ അവരെല്ലാംകൂടി ICUവിലേക്ക് കയറ്റി. പിന്നീട് അവരവളെ വേറേ ആശുപത്രിയിലൊട്ട് മാറ്റി ഒരു നാടകം കളിച്ചു.
സത്യവും എത്തിക്സുമൊക്കെ പഠിപ്പിച്ചു മാതൃകയാവേണ്ടവരെല്ലാം കൂടി നാടകം കളിച്ച് എന്റെ മോൾടെ മരണം, ഇവരെല്ലാങ്കൂടി ഒരു നുണയാക്കി ഡോക്ടറേ… എന്റെ മോൾടെ മരണം വെറുമൊരു നുണയാക്കി. അതെനിക്ക് സഹിക്കാൻ പറ്റുന്നില്ല. "

- https://www.mathrubhumi.com/crime-beat/crime-special/shamna-thasneem-mbbs-death-kalamassery-medical-college-ceftriaxone-injection
- https://www.manoramaonline.com/health/health-news/2018/11/02/shamna-abootty.html
- http://www.newindianexpress.com/cities/kochi/2017/apr/04/father-slams-govt-for-inaction-1589554.html
- https://www.youtube.com/watch?v=4dmhpwObpPU
- https://www.youtube.com/watch?v=EJBGdfbgYJ0
- https://en.wikipedia.org/wiki/T._V._Eachara_Warrier
No comments:
Post a Comment