Pages

Wednesday, November 14, 2018

എന്നും ഇങ്ങനെ..

എന്നും വൈകിട്ട് വീടിന്റെ ഗേറ്റ് തുറന്നു ഞാൻ കയറി വരാൻ അമ്മുക്കുട്ടി കാത്തിരിക്കും. എന്നിട്ട് ഓടിപ്പോയി ഒളിച്ചിരിക്കും. എന്നും ഒരേ ഇടത്ത്. വാതിലിന് അടുത്തുള്ള ജനാല കർട്ടന്റെ പുറകിൽ. തിരയുന്ന സ്ഥലങ്ങൾ ഞാൻ മാറ്റിക്കൊണ്ടിരിക്കണം. കർട്ടൻ മുഴച്ചു നിൽക്കുന്നതും കുഞ്ഞിക്കാലുകളും കണ്ടില്ലെന്നു നടിക്കണം. എന്നിട്ട് ചേച്ചിയോട് "ചേച്ചീ അമ്മു എത്തിയില്ലാലേ" എന്നു ചോദിക്കണം. അപ്പോ "ഇല്ലല്ലോ" എന്ന് ചേച്ചി ഉത്തരം പറയണം. എന്നിട്ട് അവസാനം അമ്മു ചാടി വന്ന് "ഭൗ" എന്ന് പറയുമ്പോ ഞാൻ പേടിക്കണം.
പത്തു വർഷങ്ങൾ. വീടുകളും ജനാലകളും മാറി. ഞാനും. അമ്മു മാത്രം മാറിയില്ല. വലുതാവണ്ട അമ്മൂ. എന്നും ഇങ്ങനെ തന്നെ മതി.

ശിശുദിനാശംസകൾ!

No comments:

Post a Comment