".. അത്രമാത്രം സോഷ്യൽ ഓഡിറ്റിംഗ് നേരിടുന്ന വ്യക്തിയാണ് ഞാൻ. ഞാൻ പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകൾ ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധിയെങ്കിലും എന്നിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കണം. " ദീപ നിശാന്തിന്റെ മാപ്പപേക്ഷയിൽ നിന്ന്.
ജാഗ്രതക്കണ്ണുകളെ ഏറ്റവും നന്നായി അറിയാമായിരുന്നിട്ടും പിന്നെ എന്തിനു മറ്റൊരാൾ ഒരു കവിത എടുത്തു തന്നപ്പോൾ അത് സ്വന്തം പേരിൽ പ്രസിദ്ധീകരിയ്ക്കാൻ കൊടുത്തു? 'മിനിമം ബുദ്ധി' ഒക്കെ പോട്ടെ, ക്രെഡിബിലിറ്റി എന്നൊരു സംഭവം വേണ്ടതല്ലേ ടീച്ചർ? നിങ്ങളുടെ ഉറച്ച വാക്കുകൾ ഇന്നെന്തേ ഉലഞ്ഞു പോവുന്നു? അടിക്കാൻ കാത്തു നിന്നവർക്കുള്ള വടി നിങ്ങളുടെ മാപ്പപേക്ഷയിലും ന്യായീകരണങ്ങളിലും ഇനിയും ബാക്കിയാവുന്നു. ഏതു 'വൈകാരിക പരിസരത്ത്' നിന്ന് നോക്കിയിട്ടും ഉൾക്കൊള്ളാൻ ആവുന്നില്ല.
No comments:
Post a Comment