മോഹൻലാൽ എന്ന നടൻ നമുക്ക് ഒരു വികാരമാണ്. ഒരു ഒന്നൊന്നര വികാരം!
എന്റെ മകൾ 'അമ്മ' എന്നു പറയാൻ പഠിക്കുന്നതിനു മുമ്പേ സ്വയം പഠിച്ച വാക്ക് 'മോന' എന്നായിരുന്നു. നിലത്തു നീന്തി നടക്കുമ്പോ ടീവിയിൽ ലാലേട്ടന്റെ ശബ്ദം കേട്ടാൽ സ്പീഡിൽ ഒരു വരവാണ്. പിന്നെ മോന കണ്ണിൽ നിന്ന് മായും വരെ നോക്കി ഒറ്റ ഇരിപ്പാണ്. പത്തു വർഷങ്ങൾക്ക് ഇപ്പുറവും മോന എന്നാൽ ഭയങ്കര ആവേശമാണ് ആൾക്ക്. എനിക്കും അങ്ങനെ തന്നെ ആയിരുന്നു. ഒരു പക്ഷേ എന്റെ ഇഷ്ടം അവൾക്കു എങ്ങനെയോ പകർന്നു കിട്ടിയതാവും. ഒരു ലാലേട്ടൻ-സിനിമയും ഒഴിവാക്കാതെ പല വട്ടം കണ്ട്, അദ്ദേഹം അനശ്വരമാക്കിയ അഭിനയമുഹൂർത്തങ്ങളും ഡയലോഗ് ഡെലിവെറിയും വോയിസ് മോഡുലേഷനും ഒക്കെ കണ്ടും അനുഭവിച്ചും കോരിത്തരിച്ച് ഇരുന്നിട്ടുണ്ട്. എത്രയോ തവണ. കാണാപാഠമാണ് ഡയലോഗുകൾ. ഈ ഓർമശക്തി പഠിക്കുന്ന കാര്യത്തിൽ കാണിച്ചൂടെ എന്ന് വീട്ടുകാർ ചോദിച്ചു പലവട്ടം. നല്ല പടം ആണെങ്കിൽ അങ്ങ് ആഘോഷിക്കും. ഇനി എങ്ങാനും പ്രതീക്ഷിച്ച പോലെ ആയില്ലെങ്കിൽ മിണ്ടാതെ ഇരിക്കും. ഇനിയും നല്ല പടങ്ങൾ ലാലേട്ടൻ ചെയ്യും എന്ന് അത്രയ്ക്ക് ഉറപ്പായിരുന്നു.
പക്ഷേ കുറച്ചു നാളുകൾ ആയി എന്തോ പഴയ ആ ഇഷ്ടം തോന്നുന്നില്ല. അതൊന്നും അദ്ദേഹത്തെ ഒരു രീതിയിലും ബാധിക്കില്ല എന്നു നന്നായി അറിയാം. ജനലക്ഷങ്ങൾ ഉണ്ട് ഫാൻ ആയിട്ട്. പിന്നാ ഈ ഞാൻ!
കഴിഞ്ഞ ദിവസം കന്യാസ്ത്രീ വിഷയത്തെ പറ്റി ചോദിച്ച പത്രക്കാരനു കൊടുത്ത മറുപടി."നാണമുണ്ടോ ഇങ്ങനെ ചോദിക്കാൻ? അതും ഇതുമായിട്ട് എന്താ ബന്ധം? വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാലോ. ഇതൊക്കെയാണോ ചോദിക്കുന്നത്?"
ശരി ലാലേട്ടാ സമ്മതിച്ചു. ചോദിച്ച സാഹചര്യം ഉചിതമല്ലായിരുന്നു. കേരളം മൊത്തം ഒന്നായി നിന്ന് പ്രളയത്തിൽ നിന്നു കര കയറാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന അവസരത്തിൽ അദ്ദേഹം നടത്തുന്ന സേവനങ്ങളിൽ സന്തോഷം മാത്രമേ ഉള്ളൂ. എങ്കിലും മാന്യമായി മറുപടി കൊടുക്കാമായിരുന്നു എന്നു തോന്നിപ്പോയി. അത് ഒരു പക്ഷേ അദ്ദേഹത്തോട് ഒരു മലയാളിക്ക് തോന്നുന്ന ആത്മബന്ധം കൊണ്ട് ആയിരിക്കാം. വേറെ വല്ലവരും ആയിരുന്നു ആ സ്ഥാനത്ത് എങ്കിൽ പോകാൻ പറഞ്ഞേനെ. അദ്ദേഹത്തിന്റെ സംഘടനയോ സിനിമയോ ഒന്നും ഉൾപ്പെട്ട കാര്യം അല്ല. പക്ഷേ വളരെ പ്രാധാന്യം ഉള്ള ഒരു വിഷയം തന്നെയാണിത്.
നാണമുണ്ടോ എന്നു ചോദിച്ചാൽ നാണിക്കേണ്ട കാര്യമില്ല. ക്രിസ്ത്യൻ സഭകളെ സംബന്ധിച്ച് വളരെ വിപ്ലവകരമായ ആയ ഒരു സമരം ആണിത്. ചരിത്രത്തിൽ ആദ്യമായി സഭയ്ക്ക് ഉള്ളിൽ നിന്നു കൊണ്ടു കന്യാസ്ത്രീകൾ നടത്തുന്ന സമരം. ഗതികേട് കൊണ്ട് അവർക്കു നടത്തേണ്ടി വന്ന സമരം. വളരെ സാമൂഹിക പ്രസക്തി ഉള്ള പല വിഷയത്തിലും അദ്ദേഹം മുൻപ് പ്രതികരിച്ചു കണ്ടിട്ടുണ്ട്. എല്ലാ കാര്യത്തിലും അഭിപ്രായം പറയേണ്ട കാര്യവും ഇല്ല. ഒരു കലാകാരൻ എല്ലാത്തിനും സമാധാനം പറയേണ്ട ആളൊന്നുമല്ല. പക്ഷേ കുറച്ചു കൂടെ മെച്ചപ്പെട്ട ഒരു മറുപടി കൊടുക്കാമായിരുന്നു.
അപ്പോഴാണ് മുമ്പ് കണ്ട ചില വിഷ്വൽസ് ഓർമ വന്നത്. A.M.M.A യുടെ ജനറൽ ബോഡി യോഗം. പ്രമുഖ നടി ആക്രമിക്കപ്പെട്ട ശേഷം ഉള്ളത്. പത്രക്കാർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. സ്റ്റേജിലുള്ള നടീനടന്മാർ തർക്കുത്തരങ്ങളും കൂക്കിവിളികളും മാത്രം മറുപടിയായി നൽകി. പലരുടേയും തരം താണ പെരുമാറ്റരീതികൾ കണ്ട് 'ഇവരൊക്കെ ശരിക്കും ഇങ്ങനെ ആയിരുന്നല്ലോ' എന്ന് മലയാളികൾ ആലോചിച്ചു പോയി അന്ന്.
ലാലേട്ടനും അന്ന് സ്റ്റേജിൽ ഉണ്ടായിരുന്നു. എന്തോ കാര്യമായ ചിത്രരചനയിലോ മറ്റോ
ഏർപ്പെട്ടു കൊണ്ട്. വാക്കുകൾ കൊണ്ടു ചിത്രം രചിക്കാൻ അറിയാവുന്ന അദ്ദേഹത്തിന്റെ ബ്ലോഗിന്റെ സ്ഥിരം വായനക്കാരി ആയിരുന്നു ഞാൻ. അദ്ദേഹത്തിന്റെ അന്നത്തെ മൗനം വല്ലാതെ നിരാശപ്പെടുത്തി. വളരെ അധികം സാമൂഹിക പ്രസക്തി ഉള്ള വിഷയം തന്നെ ആയിരുന്നു അന്ന് അവിടെ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യപ്പെട്ടത്. ഒരു സെലിബ്രിറ്റി മാത്രം ആയിരുന്നില്ല അവൾ. അവരുടെ സഹപ്രവർത്തകയായിരുന്നു. സമൂഹത്തിൽ ഏറ്റവും സുരക്ഷിത എന്നു നാം വിചാരിച്ച ഒരു സ്ത്രീ പോലും എത്ര നീചമായിട്ടാണ് പിച്ചിച്ചീന്തപ്പെട്ടത്? അന്നും ഈ പറഞ്ഞ പോലെ അതൊന്നും ചോദിക്കേണ്ട അവസരം ആയിരുന്നില്ല എന്നാണോ?
വേറെ എന്തെങ്കിലും ചോദിക്കാൻ പറഞ്ഞല്ലോ. എന്താ ഇപ്പോ ചോദിക്ക്യാ? "ഈ ബിഗ് ബോസ്സ് എന്താ ഇങ്ങനെ?! ലാലേട്ടന്റെ കുഞ്ഞു ഫാൻ അമ്മുക്കുട്ടി എന്നോട് ചോദിച്ചതാ. എന്താ ന്റെ ലാലേട്ടാ ഞാൻ പറയണ്ടേ??
ഉള്ളിൽ സങ്കടമുണ്ട് ട്ടോ..
ലാലിസം പണ്ട് കുളമായപ്പോ പോലും ഇങ്ങനെ വിഷമം തോന്നിയില്ല. അത് ധീരമായ ഒരു ശ്രമമായേ അന്ന് കണ്ടുള്ളൂ. പിന്നെ ലൈവ് ഷോയിൽ ലിപ് സിങ്ക് പരിപാടി ഒക്കെ സാധാരണയല്ലേ. അങ്ങനെ ഒക്കെ പറഞ്ഞ് അന്ന് കുറേ ന്യായീകരിച്ചു. കുറേ കൂടെ നന്നാക്കി തിരിച്ചു വരും എന്ന് അന്ന് പറഞ്ഞില്ലേ. അതു തന്നെയാണ് വേണ്ടത്. ഞങ്ങൾ കാത്തിരിക്കും.
ന്നാലും ഇതിപ്പോ ഉള്ളിൽ ശരിക്കും സങ്കടമുണ്ട് ട്ടോ!

No comments:
Post a Comment