ഇപ്പോൾ ഉള്ള പ്രശ്നം വിശ്വാസത്തെ ചൊല്ലി ഉള്ളത് അല്ല. സഭയ്‌ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഒരു കൂട്ടം കന്യാസ്ത്രീകൾ നേരിട്ടതും ഇപ്പോഴും നേരിട്ടു കൊണ്ട് ഇരിക്കുന്നതും ആയ പീഡനത്തെ ചൊല്ലി ഉള്ളതാണ്.ഈ വിഷയത്തിൽ തിരുസഭയുടെ നിലപാട് എന്താണ്?
ആക്ഷേപം സഭയുടെ മൗനത്തെ കുറിച്ച് ആണ്. KCBC (Kerala Catholic Bishops Council) കന്യാസ്ത്രീകളെ തള്ളി പറഞ്ഞു. സഭയ്ക്ക് കർത്താവിന്റെ മണവാട്ടിമാരോട് യാതൊരു ഉത്തരവാദിത്തവും ഇല്ലേ? അവരുടെ മാനത്തിനു വിലയില്ലേ? എന്തു കൊണ്ട് അവർക്ക് തെരുവിൽ ഇറങ്ങി നീതിക്ക് വേണ്ടി യാചിക്കേണ്ടി വരുന്നു?
പള്ളിയിൽ നടന്ന കൊള്ളരുതായ്മകൾ കണ്ട യേശുക്രിസ്തു അത്തരക്കാരെ ചാട്ടവാറിന് അടിച്ച് പള്ളിയിൽ നിന്നു പുറത്താക്കി എന്നല്ലേ ബൈബിൾ പറയുന്നത്? ആ ക്രിസ്തുവിന്റെ അനുയായികൾ ഇന്ന് ചെയ്യേണ്ടത് അതു തന്നെ അല്ലേ? അങ്ങനെ അല്ലേ വേണ്ടത്? അതോ ആ കന്യാസ്ത്രീകൾ ഒക്കെ സി.അഭയയെ പോലെ കിണറ്റിൽ കിടക്കുന്നത് കാണേണ്ടി വരുമോ??? അപ്പോഴും നിങ്ങൾ പറയും സഭയോട് ഒപ്പം നിൽക്കണം എന്ന്.
No comments:
Post a Comment