Pages

Thursday, May 31, 2018

#LifeStories-സാക്ഷി



റെയിൽവേസ്റ്റേഷൻ. എന്നും പലതിന്റെയും സാക്ഷി. തിരിച്ചുവരവുകളുടെ. കൂടിച്ചേരലുകളുടെ. പൊട്ടിച്ചിരികളുടെ. ഇടറിയ ശബ്ദങ്ങളുടെ. മടങ്ങിപ്പോക്കുകളുടെ. കണ്ണിൽ നിന്നു മായും വരെ നോക്കിയിരിക്കുന്ന പ്രിയപ്പെട്ടവരുടെ. കാത്തിരിപ്പിന്റെ. അവസാനിക്കുന്ന അവധിക്കാലത്തിന്റെ. വീണ്ടും വരും എന്ന വാക്കു കൊടുപ്പിന്റെ. അമ്മുക്കുട്ടിയും വാക്കു കൊടുത്തു അപ്പൂപ്പന്. ഉടനെ തന്നെ വീണ്ടും വരുമെന്ന്. ഞാനും വാക്കു കൊടുത്തു അവൾക്ക്. ഉടനെ തന്നെ കൊണ്ടു പോകാമെന്ന്.

No comments:

Post a Comment